മലപ്പുറം: ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സി ദിവസന വേതനാടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിസിയോ തെറാപ്പിസ്റ്റ് – ബി.പി.റ്റി, ഡി.പി.റ്റി. അംഗീകൃത ആശുപത്രിയിൽ മൂന്ന് വർഷത്തെ ജോലി പരിചയം. താൽപര്യമുള്ളവർ കൂടിക്കാഴ്ചക്കായി ഫെബ്രുവരി 28ന് രാവിലെ 11ന് സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം മുണ്ടുപറമ്പിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ എത്തണം. ഫോൺ 9446614577.