കേരള സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂനിയന്റെ കേരള ഇന്‍സ്റ്റിട്ടൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനെജ്‌മെന്റില്‍ 2018-20 ബാച്ച് കിക്മ എം.ബി.എ (ഫുള്‍ ടൈം) പ്രവേശനം മാര്‍ച്ച് രണ്ടിന് വിക്‌ടോറിയ കോളെജ് റോഡിലുളള കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളെജില്‍ രാവിലെ 10 മുതല്‍ നടക്കും.
കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, സിസ്റ്റം ലോജിസ്റ്റിക്‌സ് എന്നിവയില്‍ ഡ്യുവല്‍ സ്‌പെഷലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലും പ്രവേശനം ഇതോടൊപ്പം നടത്തും.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കാറ്റ്/കെ-മാറ്റ്/സി-മാറ്റ് തുടങ്ങിയ പരീക്ഷ എഴുതിയവര്‍ക്കും സ്‌പോട്ട് പ്രവേശനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് kicmakerala.in. ഫോണ്‍ -9446835303, 9995302006