സംസ്ഥാന പട്ടികവര്‍ഗ പുനരധിവാസ മിഷന്റെ ഭാഗമായി കോട്ടത്തറ, വേങ്ങപ്പള്ളി ഭാഗത്തെ പ്രളയബാധിത കോളനികളില്‍ നിന്നു പുനരധിവസിപ്പിക്കേണ്ട 61 ആദിവാസി കുടുബങ്ങള്‍ക്കുള്ള ഭവനനിര്‍മ്മാണ പ്രവൃത്തി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മിഷന്‍ വാങ്ങിയ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. വേങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.എം.നാസ്സര്‍, കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ലീലാമ്മ ജോസഫ്, വൈസ് പ്രസിഡന്റുമാരായ ജെസി ജോളി, വി.എന്‍ ഉണ്ണികൃഷ്ണന്‍, പട്ടികവര്‍ഗ്ഗ ഉപദേശകസമിതി അംഗങ്ങളായ സീതാ ബാലന്‍, ടി.മണി, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ടി.സുഹ്‌റ, നിര്‍മ്മിതി എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജിത്ത്  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പന്‍കണ്ടിയില്‍ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത് കഷ്ടതയനുഭവിക്കുന്ന 109 ആദിവാസികുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ വീതം നല്‍കിയ ഭൂമിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭവനങ്ങളുടെ ഉദ്ഘാടനവും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
യോഗത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം സീനത്ത്, ഐ.റ്റി.ഡി.പി ഓഫീസര്‍ കെ.സി.ചെറിയാന്‍ കല്‍പ്പറ്റ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീദ് ചെമ്പന്‍തൊടിക, ഊര് മൂപ്പന്‍ കുറുക്കന്‍ തുടങ്ങിയവരും പങ്കെടുത്തു.
അട്ടമല ഏറാട്ടക്കുണ്ട് കോളനിയിലെ ആദിവാസികുടുംബങ്ങള്‍ക്ക് എം.എല്‍.എ നേരിട്ടെത്തി  ഒരു ടെലിവിഷനും  നല്‍കി. തൃക്കൈപ്പറ്റയില്‍ നിക്ഷിപ്തവനഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത പ്രദേശം സന്ദര്‍ശിച്ച്  ഭൂമിനല്‍കിയവരുടെ വിവിധാവശ്യങ്ങള്‍ ചര്‍ച്ചചെയ്യുകയും സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിനെക്കൊണ്ട് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് വേണ്ടനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ജെ ഷീജ, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം  ചന്ദ്രശേഖരന്‍തമ്പി, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍, െ്രെടബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു.