സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതയിൽ ഉൾപ്പെട്ട  ‘വീട്ടുവളപ്പിലെ കുളത്തിൽ മത്സ്യകൃഷി’ ക്കായി തെരഞ്ഞെടുത്ത കർഷകർക്ക് ജൂലൈ 24, 27 തീയതികളിൽ പരിശീലനം നൽകും.  7,000 മത്സ്യകർഷകർ ഓൺലൈനായി പങ്കെടുക്കും.   പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 280 മത്സ്യകർഷകർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 28 കേന്ദ്രങ്ങളിൽ പ്രത്യേക പരിശീലനം നൽകും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 24ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഓൺലൈനായി നിർവ്വഹിക്കും.
രണ്ട് സെന്റ് വിസ്തൃതിയുള്ള പടുതാക്കുളത്തിൽ ശാസ്ത്രീയ മത്സ്യകൃഷിക്കുള്ള പരിശീലനമാണ് നൽകുന്നത്.  തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.   ഒരു യൂണിറ്റിന് 1,23,000 രൂപയാണ് ചെലവ്.  ആകെ ചെലവിന്റെ 40 ശതമാനം തുക  സർക്കാർ ഗ്രാന്റ് ലഭിക്കും.
മത്സ്യകൃഷിയിൽ താല്പര്യമുള്ളവർക്ക് https://www.facebook.com/janakeeyamatsyakrishi.kerala.9  എന്ന ലിങ്ക് വഴി തത്സമയം പരിപാടി കാണാം.