കൃഷി വകുപ്പ് വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന സബ്മിഷൻ ഓൺ അഗ്രിക്കൾച്ചർ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവത്ക്കരണ പദ്ധതിയുടെ ഭാഗമായ കൃഷി കല്യാൺ അഭിയാൻ എന്ന പരിപാടി വഴി കർഷകരുടെ സംഘങ്ങൾക്ക് വിവിധതരം കാർഷിക യന്ത്രങ്ങൾ വാങ്ങി ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കും.

കർഷകർ www.agrimachinery.nic.in ൽ  ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം.  വിശദവിവരങ്ങൾക്ക് വയനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0493 6202747, 9446307887.