ജില്ലാ ശിശുക്ഷേമ സമിതി പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന് കലക്‌ട്രേറ്റിൽ എ.ഡി.എം പി.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം തീരുമാനിച്ചു. ഭാവിപ്രവർത്തനങ്ങൾ, കുട്ടികളുടെ അഭയകേന്ദ്രം തണൽ, ബാലസുരക്ഷ എന്നീ വിഷയങ്ങൾ സംബന്ധിച്ച് സംസ്ഥാന ട്രഷറർ ജി. രാധാകൃഷ്ണൻ സംസാരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ. ജനാർദ്ദനൻ വാർഷിക റിപ്പോർട്ടും ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി കെ.എം.ഉഷ, വൈസ് പ്രസിഡന്റ് എം.എം മാത്യു, കെ.ആർ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.