ജില്ലയിലെ പ്രമുഖ ആഘോഷമായ വള്ളിയൂർക്കാവ് മഹോത്സവം പൂർണ്ണമായും ഹരിതനിയമാവലി പ്രകാരം നടത്തും. മാനന്തവാടി നഗരസഭ, ഉത്സവാഘോഷ കമ്മിറ്റി, ജില്ലാ ശുചിത്വമിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇത് സാധ്യമാക്കുക. ഹരിതനിയമാവലി ശില്പശാല വള്ളിയൂർക്കാവ് അന്നപൂർണ്ണേശ്വരി ഹാളിൽ മാനന്തവാടി സബ്ബ്കലക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.ആർ പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ട്രസ്റ്റി ഏച്ചോംഗോപി, നഗരസഭ വൈസ് ചെയർപേഴ്‌സൺ പ്രദീപ ശശി, പി.ടി. ബിജു, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എ ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ.അനൂപ് ക്ലാസ്സെടുത്തു.