സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി എൽഇഡി തെരുവ് വിളക്ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ച ക്രൂസിന്( കേരള റൂറൽ എംപ്ലോയ്‌മെന്റ് വെൽഫെയർ സൊസൈറ്റി) സർക്കാർ എല്ലാവിധ പ്രോത്സാഹനവും നൽകുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീൽ പറഞ്ഞു. ഗുണമേ•യുടെയും വിതരണത്തിന്റെയും സേവനത്തിന്റെയും കാര്യത്തൽ സംസ്ഥാന സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു. ക്രൂസിന്റെ ആഭിമുഖ്യത്തിൽ പിപിപി വ്യവസ്ഥയിൽ കാസർകോട് കിൻഫ്രാ പാർക്കിൽ ആരംഭിച്ച കേരള ഗ്രാമജ്യോതി ലൈറ്റിംഗിന്റെ തെരുവുവിളക്ക് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോൺ, ക്രൂസ്, സിഡ്‌കോ പോലുള്ള സ്ഥാപനങ്ങൾ മൾട്ടിനാഷണൽ കമ്പനികളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയും ഏജൻസി ജോലി ചെയ്യേണ്ടവരല്ലെന്നതാണ് സർക്കാർ നയം. മികച്ച ഉൽപന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തു പരാതികൾക്കിടയില്ലാതെ മികച്ച സേവനം ചെയ്യാൻ ക്രൂസ് പോലെയുള്ള സ്ഥാപങ്ങൾക്ക് കഴിയണം. എൽഇഡി തെരുവ് വിളക്ക് നിർമ്മാണ രംഗത്തേക്ക് പ്രവേശിച്ച ക്രൂസ് എല്ലാ ജില്ലകളിലും സർവീസ് സെന്ററുകൾ ആരംഭിക്കണണമെന്നും മന്ത്രി പറഞ്ഞു. ക്രൂസ് ആന്റ് കെജിഎൽ ചെയർമാൻ പി.വി സുനിൽ അധ്യക്ഷത വഹിച്ചു. കെജിഎൽ വർക്ക്‌ഷോപ്പ് ഉദ്ഘാടനം എൻ.എ നെല്ലിക്കുന്ന് എംഎൽഎ യും കെജിഎൽ ഓഫീസ് ഉദ്ഘാടനം പി. ബി അബ്ദുൾ റസാഖ് എംഎൽഎ യും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.തുളസീഭായി, പഞ്ചായത്ത് ഡയറക്ടർ ആന്റ് ക്രൂസ് മാനേജിംഗ് ഡയറക്ടർ പി.മേരിക്കുട്ടി, ക്രൂസ് മുൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി, ഖാദി ബോർഡ് വൈസ് ചെയർമാൻ എം.ബാലകൃഷ്ണൻ മാസ്റ്റർ, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, കെജിഎൽ മാനേജിംഗ് ഡയറക്ടർ പി.വി പ്രദീപ്, ഡയറക്ടർമാരായ പി.ആർ പ്രസാദൻ, അലി ഹസൻ സലിം, മോഹൻരാജ് ജേക്കബ്, എസ്. സുൽഫിക്കർ, രാജൻ മാറാത്ത്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കര എന്നിവർ സംസാരിച്ചു. ക്രൂസ് വൈസ് ചെയർപേഴ്‌സൺ വി.ഉഷാകുമാരി സ്വാഗതവും പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എം.എസ് നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.