തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വേണ്ട മാര്‍ഗനിര്‍ദേശങ്ങൾ നല്‍കുന്നതിനുമായി കേന്ദ്രസംഘം ജില്ലയിലെത്തി.
ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ സംഘം വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചിലെ സി.എഫ്.എല്‍.റ്റി.സിയും സന്ദര്‍ശിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കായി മാര്‍ഗനിര്‍ദേശവും നല്‍കി. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പ്രാദേശിക കേന്ദ്രത്തിലെ ഡെപ്യൂട്ടിഡയറക്ടര്‍ ഡോ. രുചി ജെയ്ന്‍, സഫ്ദര്‍ജങ് ആശുപത്രി റെസ്പിറേറ്ററി മെഡിസിനിലെ ഡോ. പ്രൊഫ. കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. വരും ദിവസങ്ങളില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലും സംഘം സന്ദര്‍ശനം നടത്തും.