പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 6050 പേരെ കഴിഞ്ഞ രണ്ട് ദിവസമായി എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പൊതുജനങ്ങളും സന്നദ്ധസംഘടനകളും ചേര്‍ന്ന് നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ…

തിരുവല്ലയില്‍ നടക്കുന്നത് ജില്ലയിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണെന്ന്  ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്.  ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്ടിംഗ്…

പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടവരെ മാറ്റി പാർപ്പിക്കുന്ന 262 ദുരിതാശ്വാസക്യാമ്പുകളിലായി 28000 ത്തോളം പേർ കഴിയുന്നു. കോഴഞ്ചേരി തിരുവല്ല താലൂക്കുകളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നതിന് അനുസരിച്ച് പുതിയ ക്യാമ്പുകൾ തുറന്ന് വരികയാണ്. തിരുവല്ലയിൽ 141 ക്യാമ്പുകളും കോഴഞ്ചേരിയിൽ…

തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം തിരുവല്ലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. നീണ്ടകരയില്‍ നിന്നും എത്തിച്ച നാല് വലിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറു ബോട്ടുകള്‍ കൂടി നീണ്ടകരയില്‍ നിന്നും തിരുവല്ലയിലേക്ക്…

പ്രളയക്കെടുതിയില്‍ ജില്ലയിലെ റാന്നി ഒഴികെയുള്ള താലൂക്കുകളില്‍ 26000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. റാന്നിയില്‍ ഫോണ്‍ ബന്ധം ലഭ്യമല്ലാത്തതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് തിരുവല്ല…

കോഴഞ്ചേരിയിലും ആറന്മുളയിലും ഒറ്റപ്പെട്ട് കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് വീണാ ജോര്‍ജ് എംഎല്‍എ നേതൃത്വം നല്‍കിയത്. റസ്‌ക്യു ബോട്ടുകളില്‍ എത്തിച്ച കുടുംബങ്ങളിലെ കൈക്കുഞ്ഞുങ്ങളെയും പ്രായമായവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക്…

കോഴഞ്ചേരിയിലെയും ആറന്മുളയിലെയും രക്ഷാപ്രവര്‍ത്തനം കളക്ടര്‍ നേരിട്ട് വിലയിരുത്തുന്നു  കോഴഞ്ചേരിയിലെയും ആറന്മുളയിലെയും രക്ഷാപ്രവര്‍ത്തനം നേരിട്ട് വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് കോഴഞ്ചേരിയിലേക്ക് പുറപ്പെട്ടു. ജില്ലാ കളക്ടര്‍ക്കൊപ്പം അടൂര്‍ ആര്‍ഡിഒ എം.എ റഹീമും കോഴഞ്ചേരിയിലെയും ആറന്മുളയിലെയും…

പമ്പ അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. കനത്ത മഴ തുടരുന്നതിനാല്‍  ജലനിരപ്പ് അപകടകരമായി…

ഇരുപത്തിയേഴ് ഗ്രാമപഞ്ചായത്തുകളില്‍ കൂടി പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തടിയൂരില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നത് നമ്മുടെ സഹോദരങ്ങളാണെന്നും, അവരുടെ ബുദ്ധിമുട്ട് മനസിലാക്കി ആശ്വാസമേകാന്‍ നമുക്ക് കഴിയണമെന്നും ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ…