ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ സൗജന്യ കോഴ്സിന് എസ്‌സി /എസ്ടി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഐടിഐ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അവസരം. താല്പര്യമുള്ളവര്‍ ഈ മാസം 30നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9495 276 791, 9447 847 816 (mptpainavu.ihrd@gmail.com).