സംസ്ഥാനത്ത് ഏറ്റവും മികച്ച മാറ്റം അനുഭവപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്ന് മന്ത്രി ജെ മേഴ്സി കുട്ടിയമ്മ. വെള്ളിമണ്‍ സര്‍ക്കാര്‍ യു പി സ്ക്കൂളിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു തലമുറയ്ക്ക് ജീവിത വിജയം പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റമാണ് പിണറായി വിജയന് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡിന്റെ ഗ്രാമീണാടിസ്ഥാന സൗകര്യ വികസന പദ്ധതി -22 ല്‍ ഉള്‍പ്പെടുത്തി 202.4 ലക്ഷം ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടം 845 ചതുരശ്ര അടിയില്‍ മൂന്നു നിലകളിലായാണ്. താഴത്തെ നിലയില്‍ ഒരു ക്ലാസ് മുറി, ഒരു ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവയും, ഒന്നും രണ്ടും നിലകളില്‍ 4 ക്ലാസ് മുറികളുമുണ്ട്. കൂടാതെ അടുക്കള നവീകരണം ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണം, സ്കൂ
ളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എല്‍ അനില്‍ അധ്യക്ഷനായി.
