കൊല്ലം തുറമുഖ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനലിന്റെയും പുതിയ ടഗ്ഗിന്റെയും ഉദ്ഘാടനം ഇന്ന് ഒക്‌ടോബര്‍ 27 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
20 കോടി രൂപയ്ക്കാണ് വാര്‍ഫിന്റെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 100 മീറ്റര്‍ നീളത്തിലും 21 മീറ്റര്‍ വീതിയിലും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ തീരദേശ കപ്പല്‍ ഗതാഗതത്തിന്റെ ഭാഗമായി ചെറിയ വിദേശയാത്രാ കപ്പലുകള്‍ അടക്കം കൊല്ലം തുറമുഖത്ത് അടുപ്പിക്കാനാകും.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തും. എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ ഹണി ബഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
