കോവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.  ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയം നാടിനു സമര്‍പ്പിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക-മൃഗ സംരക്ഷണ മേഖലയില്‍  കേരളം കൈവരിച്ച നേട്ടം തദ്ദേശസ്ഥാപനങ്ങളുടെ  സഹകരണത്തോടെയാണെന്നും, സുഭിക്ഷ കേരളം, തരിശുരഹിത പദ്ധതി എന്നിവ വിജയത്തിലെത്തിയതായും മന്ത്രി തുടര്‍ന്നു പറഞ്ഞു.
ജി എസ് ജയലാല്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുഭാഷ്, സെക്രട്ടറി ബിജു സി നായര്‍,  അസിസ്റ്റന്റ് എന്‍ജിനീയര്‍ അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു