കാർഷിക വികസന കർക്ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കൃഷി വകുപ്പിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിവു നല്കുവാൻ പദ്ധതി കൂടുതൽ സുതാര്യമായി ഉറപ്പുവരുത്തുന്നതിനായി തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ എൽ.ഇ.ഡി സ്‌ക്രോളിംഗ് ബോർഡ് സ്ഥാപിച്ചു. വകുപ്പിലെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി പദ്ധതി ഘടകങ്ങളുടെ തുടർച്ചയായ പ്രദർശനം ഈ എൽ.ഇ.ഡി.സ്‌ക്രോളിംഗ് ബോർഡിൽ ഉണ്ടായിരിക്കും. ഇതിന്റെ സ്വിച്ച് ഓൺ തൊടുപുഴ തഹസീൽദാർ ഷൈജു. പി.ജേക്കമ്പ് നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ജി. ഉഷാകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ലാൽ റ്റി.ജോർജ്, ബോസ് ജോസഫ്, ജോർജ് ജോസഫ്, ജേക്കമ്പ് ടി മാണി, സ്റ്റെല്ലാ ജേക്കമ്പ്, തൊടുപുഴ സബ്ട്രഷറി ഓഫീസർ എം.എം.നാസർ എന്നിവർ സന്നിഹിതരായിരുന്നു. കൃഷിവകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും പദ്ധതികൾ ഈ എൽ.ഇ.ഡി.സ്‌ക്രോളിംഗ് ബോർഡിൽ പ്രദർശിപ്പിക്കുന്നതിന് അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
