വ്യാപാര സ്ഥാപനങ്ങള്‍ക്ക് എട്ട് മണി വരെ പ്രവര്‍ത്തിക്കാം.

പാഴ്‌സല്‍ രാത്രി 9 വരെ

ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള ഇടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണി വരെയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രവൃത്തിസമയം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്ക്കുന്നുവെന്ന് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഈ അറിയിപ്പ്. കണ്ടൈന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള ഹോട്ടലുകളില്‍ എത്തുന്ന ജനങ്ങള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടു മണി വരെ ഇരുത്തി ഭക്ഷണം നല്‍കാം. പാഴ്‌സല്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ വിതരണം ചെയ്യാം.