ഭക്ഷ്യസുരക്ഷാ വകുപ്പ് നല്കുന്ന ഫുഡ് സേഫ്റ്റി ലൈസന്സ്, രജിസ്‌ട്രേഷന് എന്നിവ നവംബര് ആദ്യവാരം മുതല് പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ലൈസന്സിംഗ് സംബന്ധമായി പ്രവര്ത്തിക്കുന്ന അക്ഷയകേന്ദ്രങ്ങള്, ജനസേവന കേന്ദ്രങ്ങള് ഭക്ഷ്യ രംഗത്ത് പ്രവര്ത്തിക്കുന്നവര് എന്നിവര്ക്കുള്ള ഓണ്ലൈന് പരിശീലനം ഒക്ടോബര് 28 രാവിലെ 11 മുതല് ഒന്ന് വരെ നടക്കും. പങ്കെടുക്കാന് താല്പര്യമുള്ള അക്ഷയകേന്ദ്രം, ജനസേവന കേന്ദ്രം എന്നിവയുടെ ജില്ലയില് പ്രവര്ത്തിക്കുന്ന ജില്ലാതല, സബ്ബ് ജില്ലാതല കോഡിനേറ്റര്മാര്, ഭക്ഷ്യ വ്യാപാര സംഘടനകളുടെ തിരഞ്ഞെടുത്ത പ്രതിനിധികള് എന്നിവരുമായി ബന്ധപ്പെടുക. ഫോണ്– 8943346189, 9446906839.