പടന്ന ഗ്രാമ പഞ്ചായത്ത് നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജാനകി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഫൗസിയ അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ടി.കെ സുബൈദ സ്വാഗതം പറഞ്ഞു.

മൂന്ന് വര്‍ഷത്തെ പദ്ധതി പ്രകാരം 55 ലക്ഷം രൂപ ചെലവില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ നവീകരിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത് . പഞ്ചായത്ത് പ്രസിഡണ്ട് ,വൈസ്.പ്രസിഡണ്ട് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, സെക്രട്ടറി ,അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ക്ക് മെച്ചപ്പെട്ട ഓഫീസ് ,മീറ്റിംഗ് ഹാള്‍ ,മിനി കോണ്‍ഫറന്‍സ് ഹാള്‍ ,റെക്കാര്‍ഡുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക ബ്ലോക്ക് , അസിസ്റ്റന്റ് എഞ്ചിനീയര്‍ ,തൊഴിലുറപ്പ് വിഭാഗം ,കുടുംബശ്രീ എന്നിവക്ക് പ്രത്യേക ബ്ലോക്കുകള്‍ എന്നിവ നവീകരണത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട് .

പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.വി മുഹമ്മദ് അസ്ലം ,ടി .കെ .പി ഷാഹിദ, ബ്ലോക്ക് മെമ്പര്‍ യു.കെ മുശ്താഖ് ,പഞ്ചായത്തംഗങ്ങളായ കെ.അസൈനാര്‍ കുഞ്ഞി ,പി പി കുഞ്ഞികൃഷ്ണന്‍ ,ടി.പി മുത്തലിബ് ,കെ.വി രമേശന്‍ ,ടി പി മുഹമ്മദ് കുഞ്ഞി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ ഫൈസല്‍ ,പി.കെ.സി റഹൂഫ് ഹാജി ,കെ .പി പ്രകാശന്‍, ടി.പി കുഞ്ഞബ്ദുള്ള ,യു .സി മുഹമ്മദ്കുഞ്ഞി ,
എം.കെ.സി അബ്ദുള്‍ റഹിമാന്‍ , പടന്ന ബാങ്ക് പ്രസിഡണ്ട് വി.കെ.പി അഹമ്മദ് കുഞ്ഞി ,ആസൂത്രണ സമിതിയംഗങ്ങളായ ഏ.എം ഷരീഫ് ഹാജി ,പി.കെ താജുദ്ദീന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ അനിത എന്നിവര്‍ സംബന്ധിച്ചു പഞ്ചായത്ത് അസിസ്റ്റന്റ് സെ