കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ.കോളേജില്‍ നിര്‍മ്മിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള വിശ്രമ മുറികളും കാന്റീനും അടങ്ങുന്ന കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. 2.35 കോടി രൂപയാണ് കെട്ടിടനിര്‍മ്മാണത്തിനായി വകയിരുത്തിയത്. ഇരുനില കെട്ടിടത്തില്‍ ഒന്നാം നിലയില്‍ കാന്റീനും രണ്ടാം നിലയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള വിശ്രമ മുറിയുമാണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയില്‍ കുട്ടികള്‍ക്കായുളള വിശാലമായ ഭക്ഷണശാലയും അതോടൊപ്പം തന്നെ പ്രത്യേകം വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്. കാന്റീനില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ കോ ഓപ്പറേറ്റീവ് സ്റ്റോറും സ്റ്റോര്‍ റൂമും സജ്ജീകരിക്കുന്നുണ്ട്. അടുക്കള കൂടാതെ പ്രത്യേകം പാന്‍ട്രി റൂമും ഒരുക്കിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്കായുളള വിശ്രമ മുറി
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് വിശ്രമമുറി വളരെയധികം ഉപയോഗപ്രദമാകും. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് വിശ്രമുറി നിര്‍മ്മിച്ചിട്ടുളളത്. വളരെ വിശാലമായ ഹാള്‍ അതോടൊപ്പം തന്നെ പ്രത്യേകം വാഷ് ഏരിയയും റസ്റ്റ് റൂമില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ ചികിത്സാമുറിയും ബേണ്‍ റൂമും ഒരുക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ലഘൂകരിക്കാന്‍ സഹായിക്കും. ഇതോടൊപ്പം 3 കുളിമുറികളും 3 ടോയ്‌ലറ്റുകളും വിശ്രമുറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോകൂടി നിര്‍മ്മിക്കുന്ന കാന്റീന്‍ കെട്ടിടം നിലവിലെ കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി കെട്ടിടം എന്നിവയ്ക്ക് സമീപത്തായാണ് നിര്‍മ്മിച്ചിട്ടുളളത്.