286 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 258 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 217പേർ, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 7 പേർ എന്നിവർ ഉൾപ്പെടും. 286 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 64 പേർ
വടക്കഞ്ചേരി സ്വദേശികൾ – 30 പേർ
ഒറ്റപ്പാലം സ്വദേശികൾ – 29 പേർ
ഓങ്ങല്ലൂർ സ്വദേശികൾ – 18 പേർ
കണ്ണമ്പ്ര സ്വദേശികൾ- 17 പേർ
മണ്ണാർക്കാട് സ്വദേശികൾ -16 പേർ
കണ്ണാടി, നെന്മാറ സ്വദേശികൾ-13പേർ
തിരുവേഗപ്പുറ,നെല്ലായ സ്വദേശികൾ – 12 പേർ വീതം
കടമ്പഴിപ്പുറം സ്വദേശികൾ- 10 പേർ
ആലത്തൂർ, കേരളശ്ശേരി, മുതുതല, പുതുപ്പരിയാരം സ്വദേശികൾ – 9 പേർ വീതം
കാരാക്കുറുശ്ശി, പിരായിരി, തേങ്കുറുശ്ശി സ്വദേശികൾ – 8 പേർ വീതം
അയിലൂർ, കരിമ്പുഴ, കൊഴിഞ്ഞാമ്പാറ, നാഗലശ്ശേരി, ഷൊർണ്ണൂർ, വടവന്നൂർ സ്വദേശികൾ-7 പേർ വീതം
ചിറ്റൂർ – തത്തമംഗലം, എരിമയൂർ, പട്ടാമ്പി, പെരുമാട്ടി സ്വദേശികൾ – 6 പേർ വീതം
അലനല്ലൂർ, കപ്പൂർ, കിഴക്കഞ്ചേരി, കോട്ടോപ്പാടം, പുതുശ്ശേരി സ്വദേശികൾ – 5 പേർ വീതം
അകത്തേത്തറ, മേലാർകോട്, പട്ടിത്തറ, പുതുക്കോട്, തെങ്കര സ്വദേശികൾ- 4 പേർ വീതം
അഗളി, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കാവശ്ശേരി, കൊടുമ്പ്, കൊല്ലങ്കോട് സ്വദേശികൾ – 3 പേർ വീതം
കൊപ്പം, കുത്തന്നൂർ, കുഴൽമന്ദം, ലക്കിടിപേരൂർ, മലമ്പുഴ, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറുശ്ശി സ്വദേശികൾ – 3 പേർ വീതം
ചാലിശ്ശേരി, കോട്ടായി, കുലുക്കല്ലൂർ, കുമരംപുത്തൂർ, മരുതറോഡ്, മുതലമട, പെരുവെമ്പ്, തരൂർ, തച്ചമ്പാറ, തച്ചനാട്ടുകര, തിരുമിറ്റക്കോട്, തൃത്താല, വല്ലപ്പുഴ സ്വദേശികൾ – 2 പേർ വീതം
കൊടുവായൂർ, മാത്തൂർ, മുണ്ടൂർ, നല്ലേപ്പിള്ളി, പല്ലശ്ശന, പുതുനഗരം, പുതൂർ, തൃക്കടീരി, വാണിയംകുളം,അമ്പലപ്പാറ, ചളവറ, ചെർപ്പുളശ്ശേരി സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7350 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 34പേർ തൃശ്ശൂർ, 24 പേർ കോഴിക്കോട്, 34പേർ എറണാകുളം, 74 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.