ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) കീഴിലുള്ള സ്ഥാപനങ്ങളില്‍ അഡ്ഹോക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) എന്നിവയുടെ അസലും, പകര്‍പ്പുകളുമായി ഏപ്രില്‍ ഏഴ് ശനിയാഴ്ച രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യുട്രീഷ്യന്‍ ഹാളില്‍ വച്ച് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 55 വയസ് കഴിഞ്ഞവര്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതില്ല.
