ആലപ്പുഴ : പൈതൃക പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരുങ്ങുന്ന കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയത്തിന്റെ ശിലാഫലക അനാച്ഛാദനം ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക് നിർവഹിച്ചു.
ഇന്ത്യയിലെ മറ്റ് ഗാന്ധി മ്യൂസിയങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്ന ഒന്നായിരിക്കും ജില്ലയിലെ ഈ ഗാന്ധിമ്യൂസിയമെന്നും ഇതിനായി ഏറ്റെടുത്തിരിക്കുന്ന മധുര കമ്പനി ഗോഡൗൺ കേരളത്തനിമയോടു കൂടി ഉടൻ പുതുക്കി പണിയുമെന്നും അദ്ദേഹം പറഞ്ഞു. ക​യ​ർ​ഫെ​ഡി​ന് ഇ​ത്​വ​ഴി ന​ഷ്​ടപ്പെ​ടു​ന്ന കെ​ട്ടിട വി​സ്തീ​ർ​ണ​ത്തി​ന്​തു​ല്യ​മാ​യ പു​തി​യ കെ​ട്ടിടം ഗോ​ഡൗ​ണി​നും മ​റ്റു​മാ​യി പ​ണി​തു​ന​ൽ​കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നാല് ഗാലറികൾ ഉള്ള മ്യൂസിയത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം കേരളത്തിലെ ദേശീയ, പ്രസ്ഥാനത്തിന്റെ ചരിത്രം ഗാന്ധിജിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന ഓഡിയോ വിഷ്വൽ ഗാലറി എന്നിവയും ഉൾപ്പെടുന്നു. ഗാ​ന്ധി സ്മാര​ക നി​ധി​യി​ലെ വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള
ക​ള​ത്തി​ൽ ജ​ഗ​ദീ​ശ​നാ​ണ് മ്യൂസി​യ​ത്തിലെ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം. ഗാ​ന്ധി​ജി​യു​ടെ കേര​ള സ​ന്ദ​ർ​ശ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ പ്ര​തി​പാ​ദ​ന​ത്തോടെ​യാ​കും മ്യൂസിയത്തിന്റെ തു​ട​ക്കം.
ഗാ​ന്ധി​ജി​യു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ളവി​വ​ര​ങ്ങ​ൾ മ്യൂ​സി​യ​ത്തി​ൽ ല​ഭ്യ​മാ​ക്കും. കേര​ള​ത്തിലെ ദേശീ​യ​ പ്ര​സ്ഥാ​ന​ത്തിെൻറ അ​വ​ത​ര​ണ​മാ​ണ്​ ഇ​തി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ഗാ​ന്ധി മ്യൂ​സി​യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഗാ​ന്ധിജി​യു​ടെ ജീ​വ​ച​രി​ത്ര​ത്തിലെ എ​ല്ലാ പ്ര​ധാ​ന സ​ന്ദ​ർ​ഭ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക്
കാ​ണു​ന്ന​തി​നു​ള്ള ഡി​സ്പ്ലേ ബോ​ർ​ഡു​ക​ൾ ഒ​രു​ക്കും.

1982 ൽ ​പു​റ​ത്തി​റ​ങ്ങി​യ റി​ച്ചാ​ർ​ഡ്​ആ​റ്റ​ൻ​ബ​റോ സം​വി​ധാ​നം ചെയ്​ത വി​ശ്വ​പ്ര​സി​ദ്ധ ച​ല​ച്ചിത്ര​മാ​യ ഗാ​ന്ധി​ജി​യു​ടെ പ്ര​ദ​ർ​ശ​നം എ​ല്ലാ ദിവ​സ​വും ഉ​ണ്ടാ​വും. ഇ​തി​നാ​യി ത​യാ​റാ​ക്കു​ന്ന തി​യേറ്റ​റി​ൽ ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ചു​ള്ളമ​റ്റു പ്ര​ധാ​ന സി​നി​മ​ക​ളും ആ​വ​ശ്യാ​നു​സ​ര​ണം പ്ര​ദ​ർ​ശി​പ്പിക്കും. ഗാ​ന്ധി​ജി​യു​ടെ പ്ര​ധാ​ന പ്ര​ഭാ​ഷ​
ണ​ങ്ങ​ളു​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ​യും റെക്കോ​ർ​ഡി​ങ് കേ​ൾ​ക്കാ​നു​ള്ള ഓ​ഡി​യോ റൂ​മു​ക​ളും ഉ​ണ്ടാ​വും. ഗാ​ന്ധി ഭ​ജ​നു​ക​ൾ​ക്ക് പ്രത്യേ​ക ഇ​ട​വും ഒ​രു​ക്കും. ഗാന്ധിജി​യു​ടെ 20 വ്യ​ത്യ​സ്​ത സ്ക​ൾ​പ്ച​റു​ക​ളു​ടെ മി​നി​യേച്ച​ർ രൂ​പ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, പ്ര​ധാ​ന​പ്പെ​ട്ട ചി​ത്ര​കാ​രന്മാരു​ടെ ഗാ​ന്ധി ഗാ​ല​റി, വെർ​ച്വ​ൽ റി​യാ​ലി​റ്റി​യി​ലൂ​ടെ ഗാ​ന്ധി​ജി​യു​മാ​യി ചേ​ർ​ന്ന് ഫോട്ടോയെടു​ക്കാ​നു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ൾ എ​ന്നി​വ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കും. ഗാ​ന്ധി​ജി​യു​മാ​യി നേരി​ട്ടു ബന്ധപ്പെ​ടു​ന്ന എ​ല്ലാ ഒ​റി​ജി​ന​ൽ രേ​ഖ​ക​ൾ, ഫോട്ടോ​ക​ൾ, സാ​മ​ഗ്രി​ക​ൾ തു​ടങ്ങി​യ​വ മ്യൂ​സി​യ​ത്തിലേയ്ക്ക് ല​ഭ്യ​മാ​ക്കാൻ ശ്രമം നടത്തി വരികയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

മധുര കമ്പനിയിൽ വച്ച് നടന്ന ചടങ്ങിൽ എ. എം ആരിഫ് എം. പി, മുസിരിസ് പ്രൊജക്റ്റ് മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, കയർഫെഡ് എം. ഡി സി സുരേഷ് കുമാർ, കെ ജി ജഗദീശൻ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.