ആലപ്പുഴ : ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായുള്ള ഗുജറാത്തി പൈതൃക കേന്ദ്രതിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് ശിലാഫലകം അനാച്ഛാദനം ചെയ്തു.

അഞ്ച് വ്യത്യസ്ത ഗുജറാത്തി സമുദായം അധിവസിച്ചിരുന്ന ഗുജറാത്തി സ്ട്രീറ്റിലെ പ്രാധാന കെട്ടിടം ആണ് പൈതൃക പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിക്കുന്നത്. കേട്ടിടത്തിന്റെ പാരമ്പര്യവും പ്രൗഢിയും നഷ്ടപ്പെടാതെയാണ് പുനരുദ്ധാരണം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 20 വർഷത്തെ പാട്ടത്തിന് സർക്കാരിലേക്ക് സ്വന്തം ഭൂമി നൽകിയതു വഴി വലിയ സന്ദേശമാണ് സമൂഹത്തിൽ പകർന്നു നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 3.37 കോടിയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ളത്.

ചടങ്ങിൽ എ എം ആരിഫ് എംപി, ടൂറിസം അഡിഷണൽ ഡയറക്ടറൽ ജനറൽ കൃഷ്ണ തേജ, ഗുജറാത്തി സ്ട്രീറ്റ് പ്രതിനിധി അനിൽ സേത്ത് എന്നിവർ പങ്കെടുത്തു.