വനിതകള്‍ ഗൃഹനാഥരായിട്ടുളള ബി.പി.എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്കുളള  വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് ജില്ലാ വനിതാശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

നിര്‍ദ്ദിഷ്ട ഫോറത്തിലുളള അപേക്ഷകള്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ മുഖേന ശിശുവികസന പദ്ധതി ഓഫിസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.   കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും അതത് പ്രദേശത്തെ അങ്കണവാടി/ശിശുവികസന പദ്ധതി ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു.  അവസാന തീയതി നവംബര്‍ 20.