പൂത്തൃക്ക: പൂത്തൃക്ക പഞ്ചായത്ത് വടയമ്പാടി വാർഡിലെ കേരശ്രീ അയൽക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ നാല് സ്ഥാപനങ്ങൾ തുടങ്ങി.നിലം തുടയ്ക്കുന്ന യന്ത്രമുൾപ്പടെ വീട്ടുപകരണങ്ങൾ നിർമ്മിക്കുന്ന ബ്രൈറ്റ് ചോയ്സ് എന്ന സ്ഥാപനം, എ ജി, എൽ& വി എന്നീ പേരുകൾ ഉള്ള രണ്ട് മുട്ടക്കോഴിഫാമുകൾ, പച്ചക്കറിയിലെ വിഷംകളയാനുള്ള വെജി വാഷ് ,ഹാൽസ് വാഷ് എന്നിവ ഉണ്ടാക്കുന്ന ലാലീസ് ക്ലീനിങ്ങ് സൊലൂഷൻസ് എന്നീ നാല് സ്ഥാപനങ്ങളാണ് കുടുംബശ്രീയുടെ എസ് വി ഇ പി പ്രൊജക്റ്റിനു കീഴിൽ ആരംഭിച്ചത്.പ്രസിഡൻ്റ് അഖില വിഷ്ണുപ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ജോൺ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.

സി ഡി എസ് ചെയർപേഴ്സൺ ലത രാജു, എസ് വി ഇ പി കോ ഓർഡിനേറ്റർ എസ്. ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.