വെളളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കമ്പനി സ്വകാര്യവല്ക്കരിക്കുന്നതിനെതി
1982-ല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പത്രക്കടലാസ് ഉല്‍പാദനം ആരംഭിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കേരളത്തിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. 500 സ്ഥിരം തൊഴിലാളികളും 600-ലേറെ കരാര്‍ തൊഴിലാളികളുമുളള ഫാക്ടറി സ്വകാര്യവല്ക്കരിക്കുന്നതിനെതി
കേന്ദ്രസര്‍ക്കാര്‍ നയമാണ് ഈ കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓഹരി വില്‍പ്പന ലക്ഷ്യം വെച്ചാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രക്കടലാസിന് വന്‍ ആവശ്യം ഉളളതുകൊണ്ട് കമ്പനി ലാഭകരമായി നടത്താന്‍ കഴിയുമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അസംസ്‌കൃത സാധനത്തിന് ദൗര്‍ലഭ്യവുമില്ല.
സംസ്ഥാന സര്‍ക്കാര്‍ 700 ഏക്കര്‍ വിട്ടുകൊടുത്ത കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കരുതെന്ന് കെ.എം. മാണി ആവശ്യപ്പെട്ടു. മന്ത്രിമാരായ എ.സി മൊയ്തീന്‍, ടി.പി. രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പളളി എന്നിവരും കെ.ജെ. തോമസ്, കെ. ചന്ദ്രന്‍പിളള (സി.പി.ഐ.എം), കെ.സി. ജോസഫ്, ആര്‍. ചന്ദ്രശേഖര്‍ (കോണ്‍ഗ്രസ്), എന്‍. ഷംസുദ്ദീന്‍ (മുസ്ലീം ലീഗ്), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), ജി. സുഗുണന്‍ (സി.എം.പി), മോന്‍സ് ജോസഫ് എം.എല്‍.എ, പി.സി. ജോര്‍ജ് എം.എല്‍.എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, സെക്രട്ടറി സഞ്ജയ് കൗള്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
