ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ പ്രധാന റോഡുകൾ നവീകരിക്കുന്ന പദ്ധതിയായ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രോജെക്ടിൽ ഉൾപ്പെടുത്തി 31.25കി.മീ. നീളമുള്ള 20 റോഡുകൾ പുനർനിർമിക്കുന്നതിനായി 55.21 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിലെ 13 റോഡുകളുടെ നിർമാണ ഉദ്ഘാടനം 6ന്  വൈകുന്നേരം 5.30 ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കും. ധനമന്ത്രി ഡോ.ടി എം തോമസ് ഐസക് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, എ എം ആരിഫ് എം പി,മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഡി ലക്ഷ്മണൻ എന്നിവർ മുഖ്യതിഥികളാകും.

നഗരറോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് പുറമെ ഫൂട്ട്പാത്തുകൾ, അഴുക്കുചാലുകൾ ,തെരുവ് വിളക്കുകൾ എന്നിവ ഉൾകൊള്ളിച്ചുകൊണ്ട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് .ഇതിൽ 12.17കി.മീ നീളത്തിൽ ആധുനിക സാങ്കേതിക വിദ്യയായ വൈറ്റ്ടോപ്പിംഗ് സംവിധാനത്തിലാണ് റോഡ് നിർമിക്കുന്നത്. ബിഎം &ബിസി നിലവാരത്തിലും ജർമൻ സാങ്കേതിക വിദ്യകൾ, കയർ, പ്ലാസ്റ്റിക് തുടങ്ങിയ ന്യുതന സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ ആവിഷ്കാരം ചെയ്യുന്നത്.

നിർമാണ ഉദ്ഘാടനങ്ങൾ ചെയ്യുന്ന റോഡുകൾ:
1.കൈതവന – പോലീസ് ഔട്ട്‌പോസ്റ്റ്‌
2.ശവക്കോട്ടപ്പാലം -വൈഎംസിഎ -പോലീസ് ഔട്ട്‌പോസ്റ്റ്‌
3.ചുടുകാട് ജംഗ്ഷൻ -പുലയൻവഴി -വെള്ളക്കിണർ -വഴിച്ചേരി പാലം
4.തിരുവമ്പാടി ജംഗ്ഷൻ -റയിൽവേ സ്റ്റേഷൻ -ബീച്ച് റോഡ്
5.വലിയകുളം ജംഗ്ഷൻ -കളക്ടറേറ്റ് ജംഗ്ഷൻ -കൊമ്മാടി ജംഗ്ഷൻ
6.കല്ലുപാലം മുപ്പാലം -ഇരുകരകളിലും റോഡ്
7.ബീച്ച് പിച്ചു അയ്യർ -മുല്ലക്കൽ
8.ജനറൽ ആശുപത്രി -ബീച്ച് റോഡ്
9.കെഎസ്ആർടിസി – ചുങ്കം റോഡ്
10.പഴവീട് -തിരുവമ്പാടി റോഡ്
11.ശവക്കോട്ടപ്പാലം -മുപ്പാലം -റെയിൽവേ സ്റ്റേഷൻ റോഡ്
12.ശവക്കോട്ടപ്പാലം -മുപ്പാലം റോഡ്
13.ജില്ലാകോടതി പാലം -സീറോ ജംഗ്ഷൻ