ബി.എസ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലെ അഡ്മിഷനുവേണ്ടി പ്രസിദ്ധീകരിച്ച ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവരില്‍ ഫീസ് അടയ്ക്കാന്‍ വിട്ടുപോയവര്‍ക്കും ഓണ്‍ലൈന്‍ വഴി അടച്ചു ഫീസ് ക്രെഡിറ്റ് ആകാത്തവര്‍ക്കും നവംബര്‍ 10ന് ഒന്നുകൂടി ഫീസ് അടയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്ക്നോളജി ഡയറക്ടര്‍ അറിയിച്ചു.  ഫെഡറല്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്.  ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും.  തുടര്‍ന്നുള്ള അലോട്ട്മെന്റിന് ഇവരെ പരിഗണിക്കില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.