മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 137 പേർക്കെതിരെ ഇന്ന് ( നവംബർ 12)  പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് ഒരു കേസ്

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ( നവംബർ 12) വൈകിട്ട് 7.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു.