തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ റവന്യു ഡിവിഷണല് ഓഫീസറുടെ അധ്യക്ഷതയില് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില് വിവിധ രാഷ്ട്രീയപാര്ട്ടി പ്രതിനിധികള്, ഗ്രാമപഞ്ചായത്ത് വരണാധികാരികള്, ഉപവരണാധികാരികള് എന്നിവരുടെ യോഗം ചേര്ന്നു. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് എല്ലാ രാഷ്ട്രീയപാര്ട്ടികളുടെ സഹായ സഹകരണങ്ങള് അഭ്യര്ത്ഥിക്കുകയും നിലവിലെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് മാനദണ്ഢങ്ങള് വിശദീകരിക്കുകയും ചെയ്തു. നവംബര് 19 വരെയുള്ള ദിവസങ്ങളില് മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എല്ലാ വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ഓഫീസില് നിന്നും ഒഴിവു ദിവസം ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില് രാവിലെ രാവിലെ 11 മുതല് വൈകീട്ട് മൂന്ന് വരെ നാമനിര്ദ്ദേശ പത്രികകളുടെ ഫോറം ലഭിക്കുന്നതിനും പൂരിപ്പിച്ച നാമനിര്ദ്ദേശ പത്രികകള് സമര്പ്പിക്കുന്നതിനും സൗകര്യം ഏര്പ്പെടുത്തിയതായും വരണാധികാരികൂടിയായ പാലക്കാട് റവന്യു ഡിവിഷണല് ഓഫീസര് പി.കാവേരിക്കുട്ടി അറിയിച്ചു.
