തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തയ്യാറാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖല / എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡി.ഡി.ഒമാര്‍ ഇ-സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് / നഗരസഭകളില്‍ നിന്നും ഡാറ്റാ എന്‍ട്രി സംബന്ധിച്ച ഉത്തരവ് നവംബര്‍ 14 നകം കൈപ്പറ്റണമെന്ന് നോഡല്‍ ഓഫീസര്‍ ഫോര്‍ ഇ-ഡ്രോപ്പ് മാനേജ്‌മെന്റ് ആന്റ് ഡെപ്യുട്ടി കളക്ടര്‍ (ജനറല്‍) അറിയിച്ചു. മുഴുവന്‍ ജീവനക്കാരുടെ പേരു വിവരങ്ങള്‍ നവംബര്‍ 17 നകം ഇ-ഡ്രോപ്പ് സോഫ്‌റ്റെവെയറില്‍ എന്‍ട്രി ചെയ്യേണ്ടതാണ്. ഗുരുതര രോഗമുള്ളവരുടെ വിവരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം റിമാര്‍ക്‌സ് കോളത്തില്‍ പ്രത്യേകം കാണിക്കണം.
