കൊല്ലം ജില്ലയില്‍ ഞായറാഴ്ച  591 പേര്‍ കോവിഡ് രോഗമുക്തരായി. 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങരയിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി, വെളിയം, കുന്നത്തൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാളും സമ്പര്‍ക്കം വഴി 333 പേരും ഉറവിടം വ്യക്തമല്ലാത്ത അഞ്ചു പേരും രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഇന്നലെ  രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കൊല്ലം കോര്‍പ്പറേഷനില്‍ 86 പേര്‍ക്കാണ് രോഗബാധ.