ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച 496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 486പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .

8 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് 623പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 32995പേർ രോഗ മുക്തരായി. 8521പേർ ചികിത്സയിൽ ഉണ്ട്.