തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാ പ്രതിഭകള്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കുന്ന പ്രോത്സാഹന പദ്ധതിയിലേക്ക് അപേക്ഷിക്കാം. എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അപേക്ഷകന് പഠിച്ച സ്ഥാപന മേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി മേയ് 15 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യന്‍കാളി ഭവന്, കനക നഗര്‍, കവടിയാര്‍ പിഒ., തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള മേല്‍വിലാസം എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2737218.
