കോഴിക്കോട് :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്ന ബാധിത ബൂത്തൂകളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ്് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. പ്രശ്ന സാധ്യതകളുടെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തരം തിരിച്ച് പൊലീസ് തയ്യാറാക്കുന്ന ബൂത്തുകളുടെ പട്ടിക വിലയിരുത്തി വീഡിയോ കവറേജ്, വെബ് കാസ്റ്റിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കല്കടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലയില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ലൈസന്‍സോടുകൂടി തോക്ക് കൈവശം വച്ചിരിക്കുന്നുവര്‍ കലക്ടറേറ്റില്‍ ഹാജരാക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിതരണം തടയാനായി പൊലീസ്, എക്സൈസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത റെയ്ഡ് നടത്താനും യോഗം തീരുമാനിച്ചു. എഡിഎം റോഷ്നി നാരായണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.