കൊല്ലം: നാമനിര്‍ദേശപത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ 26 ഡിവിഷന്‍ ഉള്ള കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക്  ഏറ്റവും കുറവ് പത്രിക ലഭിച്ചത് കുലശേഖരപുത്ത്, 6 എണ്ണം. ഏറ്റവും കൂടുതല്‍ പത്രികകള്‍ 14 എണ്ണം, കുളത്തൂപ്പുഴയിലും ചടയമംഗലത്തുമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത് ചടയമംഗലത്തും വെളിനല്ലൂരുമാണ്, എട്ടു പേര്‍വീതം. ആകെ 246 പത്രികകളാണ് ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ ലഭിച്ചത്. 135 പേരാണ് പത്രിക സമര്‍പ്പിച്ചത്.

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ആകെ ലഭിച്ച പത്രികകള്‍ ബ്രാക്കറ്റില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം എന്ന ക്രമത്തില്‍. കുലശേഖരപുരം(സ്ത്രീ) 6(5), ഓച്ചിറ(സ്ത്രീ) 9(4), തൊടിയൂര്‍ 12(6), ശൂരനാട്(സ്ത്രീ) 7(4), കുന്നത്തൂര്‍ 11(6), നെടുവത്തൂര്‍(സ്ത്രീ) 7(4), കലയപുരം 8(5), തലവൂര്‍ 10(4), പത്തനാപുരം(സ്ത്രീ) 10(5), വെട്ടിക്കവല 8(5), കരവാളൂര്‍ 8(5), അഞ്ചല്‍(സ്ത്രീ) 8(5), കുളത്തൂപ്പുഴ 14(6), ചിതറ(സ്ത്രീ) 11(6), ചടയമംഗലം 14(8), വെളിനല്ലൂര്‍(പട്ടികജാതി) 12(8), വെളിയം(സ്ത്രീ) 7(5), നെടുമ്പന(പട്ടികജാതി സ്ത്രീ) 8(5), ഇത്തിക്കര(സ്ത്രീ) 8(4), കല്ലുവാതുക്കല്‍(പട്ടികജാതി സ്ത്രീ) 11(6), മുഖത്തല(സ്ത്രീ) 7(4), കൊറ്റങ്കര 9(6), കുണ്ടറ 13(6), പെരിനാട്(സ്ത്രീ) 13(5), ചവറ 8(4), തേവലക്കര(പട്ടികജാതി) 7(4).