സംസ്ഥാനത്തെ 17 ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലേക്കും 22 ഉപകേന്ദ്രങ്ങളിലേക്കുമുള്ള പുതിയ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 18, 21, 23, 24, 25 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 18 ന് തിരുവനന്തപുരത്ത് സി.സി.എം.വൈ (കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്) കേന്ദ്രത്തിലും, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 21 ന് ആലുവ സി.സി.എം.വൈ കേന്ദ്രത്തിലുമാണ് ഇന്റര്‍വ്യൂ. മലപ്പുറം ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 23 ന് മലപ്പുറം മേല്‍മുറി മഅദീന്‍ പബ്ലിക് സ്‌കൂളിലും, പാലക്കാട് ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 24 ന് പാലക്കാട് സി.സി.എം.വൈ കേന്ദ്രത്തിലും, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് 25 ന് കോഴിക്കോട്, ഡി.സി.വൈ.എം കേന്ദ്രത്തിലുമാണ് ഇന്റര്‍വ്യൂ. ബയോഡേറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അപേക്ഷകര്‍ അതതു കേന്ദ്രങ്ങളില്‍ രാവിലെ ഒന്‍പതിന് എത്തണം. ഫോണ്‍ : 8089057008.
