തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളില്‍ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിങ് കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിന് 26 വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷകര്‍ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി 26 വരെ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക് വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി 45 വയസ്. സര്‍വീസ് ക്വാട്ടയിലുള്ളവര്‍ക്ക് 49 വയസ്. പ്രവേശന പരീക്ഷ ഡിസംബര്‍ അഞ്ചിന് നടക്കും. ഫോണ്‍: 0471-2560363, 364.