2019 ഡിസംബറില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, സ്കോര്‍ ഷീറ്റ് എന്നിവ പരീക്ഷാ രജിസ്ട്രേഷന് കേന്ദ്രങ്ങളില്‍ എത്തിയതായി ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്‍ഡറി എക്സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു. തുല്യതാ പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പല്‍മാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്, സ്കോര്‍ ഷീറ്റ് എന്നിവ നവംബര്‍ 27 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൈപ്പറ്റാം. 2019 ജൂലൈയിലെ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് സ്കോര്‍ഷീറ്റ് ഇനിയും കൈപ്പറ്റാത്ത പരീക്ഷാര്‍ത്ഥികള്‍ അതും പ്രിന്‍സിപ്പല്‍മാരില്‍ നിന്നും കൈപ്പറ്റണം.
