മൃഗസംരക്ഷണ വകുപ്പ് മാടപ്പള്ളി, വാഴൂര്‍, ളാലം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ ബ്ളോക്കുകളില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ വെറ്ററിനറി സേവനം നല്‍കുന്നതിന് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളെ നിയമിക്കുന്നു. താത്പര്യമുളളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഏപ്രില്‍ 18 രാവിലെ 10.30ന് കളക്ട്രേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 179 ദിവസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2563726
