കോട്ടയം: കോവിഡ് ബാധിതരെയും ക്വാറന്റയിനില്‍ കഴിയുന്നവരെയും കണ്ടെത്തി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം ജില്ലയില്‍ സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജോര്‍ലി പി. മാത്യു , ജോസ് കെ. തോമസ്, റവന്യൂ വകുപ്പില്‍നിന്നുള്ള എം.കെ. അനീഷ്, അശ്വിന് .എ സ്. അജയ്, എസ്. അരവിന്ദ്, എം. ശ്രീവിദ്യ, എം. ദീപ എന്നിവരാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്.
