വയനാട്: സ്വഛ് ഭാരത് മിഷന് ഗ്രാമീണ്‍ അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയും നേടിയ ജില്ലാ ഭരണകുടത്തിന് ജെ.സി.ഐ യുടെ ആദരം. ശുചിത്വ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടറായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, പ്രോഗാം ഓഫീസര്‍ കെ. അനൂപ് എന്നിവരെയാണ് കളക്ട്രേറ്റില്‍ ആദരിച്ചത്. ജെ.സി.ഐ ജില്ലാ പ്രസിഡന്റ് സുരേഷ് സൂര്യ ഉപഹാരം നല്കി. ചടങ്ങില്‍ ജെ.സി.ഐ ഭാരവാഹികളായ കെ.വി വിനീത്, ടി.എന്‍ ശ്രീജിത്ത്, ഷമീര്‍ പാറമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
