പത്തനംതിട്ട: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍, വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ പട്ടികയായി.
നഗരസഭയുടെ പേര്- വിതരണ, സ്വീകരണ, വോട്ടെണ്ണല്‍, വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രം എന്ന ക്രമത്തില്‍.
അടൂര്‍ നഗരസഭ- അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍. പത്തനംതിട്ട നഗരസഭ- പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയം. തിരുവല്ല നഗരസഭ- തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പന്തളം നഗരസഭ – പന്തളം എന്‍.എസ്.എസ് കോളജ്.
ബ്ലോക്ക് പഞ്ചായത്തിന്റെ പേര്- പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍- വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പേര് എന്ന ക്രമത്തില്‍.
മല്ലപ്പള്ളി ബ്ലോക്ക് – ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി- മല്ലപ്പള്ളി സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
പുളിക്കീഴ് ബ്ലോക്ക് – കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര- തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
കോയിപ്രം ബ്ലോക്ക് – അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം- പുല്ലാട് വിവേകാനന്ദ ഹൈസ്കൂള്‍.
ഇലന്തൂര്‍ ബ്ലോക്ക് – ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം- കോഴഞ്ചേരി സെന്റ് തോമസ് കോളജ്.
റാന്നി ബ്ലോക്ക് – റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ- റാന്നി പെരുമ്പുഴ എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
കോന്നി ബ്ലോക്ക് – കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ – കോന്നി എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
പന്തളം ബ്ലോക്ക് – പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി- പന്തളം എന്‍.എസ്.എസ് കോളജ്.
പറക്കോട് ബ്ലോക്ക് – ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂര്‍, കൊടുമണ്‍, പളളിക്കല്‍- അടൂര്‍ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റര്‍.