ജില്ലാ കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് – സമാശ്വാസം 2018-19 ഒന്നാംഘട്ടം ഏപ്രില്‍ 21ന് കുന്നത്തൂര്‍ താലൂക്കില്‍ ആരംഭിക്കും. ശാസ്താകോട്ട മിനിസിവില്‍ സ്റ്റേഷനില്‍ രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാം. തീര്‍പ്പാക്കാന്‍ കഴിയുന്നവ അന്നേദിവസം താലൂക്ക് തലത്തിലും അല്ലാത്തവ വകുപ്പ്തല മേധാവികളുടെ റിപ്പോര്‍ട്ട് ലഭ്യമാക്കിയ ശേഷവും പരിഹരിക്കും. പരാതികള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം.