നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ”നിയുക്തി 2018” ഇന്ന് (ഏപ്രില്‍ 17) നടക്കും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും ആഭിമുഖ്യത്തിലാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന ജോബ് ഫെയറില്‍ 4600-ല്‍ പരം ഒഴിവുകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. 75 മികച്ച സ്വകാര്യ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്നു. മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഹോസ്പിറ്റാലിറ്റി, ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ് രംഗങ്ങളിലെ പ്രശസ്ത സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് പങ്കെടുക്കാം. ക്രിസ്ത്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടര്‍ എം.എ. ജോര്‍ജ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യും. മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. സുധീര്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അച്ചാമ്മ അലക്സ്, എം.എം. നസീര്‍, വി.പി. ഗൗതമന്, അബ്ദുസമദ് എം.കെ. തുടങ്ങിയവര്‍ സംസാരിക്കും.
