തിരഞ്ഞെടുപ്പ് പോളിങിന്റെ പുതുക്കിയ വിവരങ്ങൾ നൽകുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പോളിംഗ് മാനേജർ പോർട്ടലിന്റെയും ആപ്പിന്റെയും പരിശീലനം നടന്നു. അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക്ക് ഓഫീസർ സി ഡബ്ല്യൂ ബർക്കിങ്സ്, ജൂനിയർ സൂപ്രണ്ട് സബിത വാര്യർ തുടങ്ങിയവർ ക്ലാസെടുത്തു.
സെക്ട്രൽ ഓഫീസർ, പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ പോൾ മാനേജർ ആപ്പും റിട്ടേണിംഗ് ഓഫീസർമാർക്കായി പോർട്ടൽ സംവിധാനവുമാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി രജിസ്ട്രർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് റിട്ടേണിംഗ് ഓഫീസർമാർ ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം.
പ്ലേ സ്റ്റോറിൽ നിന്നും പോൾ മാനേജർ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രർ ചെയ്ത ഫോൺ നമ്പർ മുഖേന ഉഗ്യോഗസ്ഥർ ലോഗിൻ ചെയ്ത് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ഡിസ്ട്രിബ്യൂഷൻ സെന്ററിൽ നിന്ന് വോട്ടിംഗ് മെഷീൻ വിതരണം ചെയ്യുന്നതുമുതൽ വോട്ടിംഗ് കഴിഞ്ഞ് കളക്ഷൻ സെന്ററിൽ എത്തുന്നതുവരെയുള്ള വിവരങ്ങൾ 21 സ്റ്റെപ്പുകളിലൂടെ കാല താമസമില്ലാതെ ആപ്പിൽ അപ്ലോഡ് ചെയ്യണം. മോക്ക് പോളിംഗ്, ഓരോ മണിക്കൂറും ഇടവിട്ടുള്ള പോളിംഗ് ശതമാനം, വോട്ട് രേഖപ്പെടുത്തിയവരുടെ വിവരങ്ങൾ, പ്രത്യേകമായി റിപ്പോർട്ട് ചെയ്ത കേസുകൾ തുടങ്ങി വോട്ടിംഗ് അവസാനിക്കുന്നതുവരെയുള്ള വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തണം.