സെറ്റ് ഫെബ്രുവരി പരീക്ഷ ജനുവരി 10ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഈ മാസം 21 മുതൽ ഡൗൺലോഡ് ചെയ്യാം.

തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസ്സൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കില്ല.