കാസർഗോഡ്: കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ പുറപ്പെടുവിച്ച അവാര്‍ഡുകള്‍ പ്രകാരം കാസര്‍കോട് ജില്ലയിലെ സഹകരണ സംഘങ്ങള്‍/ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുളള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ചു. 65 ഗുണഭോക്താക്കല്‍ക്കായി 18,31,310 രൂപയാണ് കടാശ്വാസം അനുവദിച്ചത്. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും ബാങ്കിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും.
