തൃശ്ശൂർ: കുന്നംകുളം നഗരസഭ കിഴൂർ നോർത്ത് മൂന്നാം വാർഡ് കൗൺസിലർ സൗമ്യ അനിലനെ കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുത്തു. 37 അംഗ കൗൺസിലിൽ 19 വോട്ടുകൾ നേടിയാണ് സൗമ്യ അനിലൻ തിരഞ്ഞെടുക്കപ്പെട്ടത്. ബി ജെ പി യിലെ ഗീതാ ശശി 8 വോട്ടും യു ഡി എഫിലെ മിഷാ സെബാസ്റ്റ്യൻ 7 വോട്ടുകളും നേടി. സൗമ്യ അനിലൻ നഗരസഭയിലെ സിഡിഎസ് ചെയർപേഴ്സനായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ കൗൺസിലറാവുകയും വൈസ് ചെയർമാൻ പദവിയിലെത്തുകയും ചെയ്ത ഇരട്ടി മധുരത്തിലാണ് സൗമ്യ അനിലൻ. നഗരസഭയിലെ 37 അംഗ കൗൺസിലിൽ 22 വനിതകളും 15 പുരുഷൻമാരുമാണുള്ളത്. 68 ശതമാനം സ്ത്രീ സംവരണമുള്ള നഗരസഭയുടെ ഭരണം ഇനി മുതൽ വളയിട്ട കൈകളിൽ സുരക്ഷിതമാണെന്നാണ് പ്രത്യേകത.
