പാലക്കാട്: നാഷണല്‍ യൂത്ത് പാര്‍ലമെന്റിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം വെര്‍ച്വല്‍ ആയി സംഘടിപ്പിച്ച ജില്ലാതല യൂത്ത് പാര്‍ലമെന്റ് മത്സരങ്ങള്‍ സമാപിച്ചു. സംഗീത് കൃഷ്ണന്.കെ, അഞ്ജന. ബി എന്നിവരാണ് ജില്ലയില്‍ നിന്നും വിജയിച്ചവര്‍.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമായി സ്ക്രീന്‍ ചെയ്ത 10 പേര് വീതമാണ് പാലക്കാട് നടന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്. മത്സരങ്ങള്‍ വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജില്ലകലക്ടര്‍ ഡി. ബാലമുരളി ജില്ലാതല വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ജില്ലാ യൂത്ത് ഓഫീസര്‍ എം.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് ജനുവരി 5 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങള്‍ ജനുവരി 12 ന് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കും. മത്സരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദേശീയ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് 2 ലക്ഷം, 1.5 ലക്ഷം, 1 ലക്ഷം എന്ന ക്രമത്തില്‍ ക്യാഷ് അവാര്‍ഡ് ലഭിക്കും.